26 January, 2020 10:32:47 PM


മധ്യ വയസ്‌ക്കന്‍ റെയിൽവേ ഫ്ലൈ ഓവറിന്‍റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ



കൊട്ടാരക്കര : മധ്യവയസ്‌ക്കനെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെ ഫ്ലൈഓവർ ബ്രിഡ്ജിന്റെ കൈവരിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പുണിത്തറ നടമ ഏരൂർ കിണറ്റു പറമ്പിൽ വീട്ടിൽ നാരായണൻ മകൻ വേണു (66) നെയാണ് ഇന്ന് രാവിലെ 6 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണപെട്ടത്. ഷിപ്പിയാർഡിലെ കരാർ ജോലിക്കാരനായിരുന്ന ഇയാൾ ഏറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K