15 January, 2020 10:48:28 PM
ഇഞ്ചിയാനിയുടെ ജോസ്‌മോന്‍ ഇനി കാഞ്ഞിരപ്പളളിയുടെ നല്ലയിടയന്‍
- നൗഷാദ് വെംബ്ലി
മുണ്ടക്കയം: ഇഞ്ചിയാനിയുടെ ജോസ്‌മോന്‍ ഇനി കാഞ്ഞിരപ്പളളിയുടെ നല്ലയിടയന്‍.
കാഞ്ഞിരപ്പളളിയുടെ പുതിയ ബിഷപ് ജോസ് പുളിക്കല്‍ ഇഞ്ചിയാനിയെന്ന കുടിയേറ്റ ഗ്രാമത്തിന്റെ പ്രിയ പുത്രനാണ്. ഇഞ്ചിയാനി പുളിക്കല്‍ ആന്റണി - മറിയാമ്മ ദമ്പതികളുടെ പുത്രനായ ജോസ് പുളിക്കല്‍ വളരെ ചെറുപ്പത്തില്‍ തന്നെ ആത്മീയതിയില്‍ പ്രത്യേക താത്പര്യംകാട്ടിയിരുന്നു. തികച്ചും സൗമ്യ പ്രകൃതനായിരുന്നു. ഇഞ്ചിയാനിക്കാര്‍ക്കിന്ന് ആഹ്ലാദത്തിന്റെ ദിനമായിരുന്നു.
തങ്ങളുടെ ആന്റണിച്ചായന്റെ മകന്‍ കാഞ്ഞിരപ്പളളി രൂപതയുടെ അമരക്കാരനാവുന്നതിലെ വാര്‍ത്താ ടെലിവിഷനില്‍ കാണാന്‍ മണിക്കൂറുകള്‍ക്കു മുമ്പ് തന്നെ ടിവി ചാനലുകള്‍ക്കു മുന്നില്‍ ഇടം പിടിച്ചിരുന്നു. ചാനലുകളില്‍ നിയമന വാര്‍ത്ത എത്തിയതോടെ ഇഞ്ചിയാനിയിലെ ക്രൈസ്തവ വീടുകളില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ ഉയര്‍ന്നു. തങ്ങളഉടെ പ്രിയപെട്ടവന്റെ നിയമനം സന്തോഷിക്കുകയായിരുന്നു ഇഞ്ചിയാനിക്കാര്‍. ദീര്‍ഘകാലമായി സഹായമെത്രാനായി പ്രവര്‍ത്തിക്കുന്ന ജോസ് പുളിക്കല്‍ മെത്രാനാവുന്ന വാര്‍ത്താ നേരത്തെ ഇഞ്ചിയാനിക്കാര്‍ പ്രതിക്ഷിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
ഞങ്ങളെ നയിക്കാന്‍ ഞങ്ങളുടെ ജോസ്‌മോനു കഴിയും. അറക്കല്‍ പിതാവിന്റെ പിന്‍ഗാമിയാകാന്‍ പുളിക്കല്‍ പിതാവ് യോഗ്യനാണെന്ന് തന്നെയാണ് അയല്‍വാസികളുടെ അഭിപ്രായം. കുടിയേറ്റ കര്‍ഷ നാട്ടില്‍ നിന്നും ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന ജോസ് പുളിക്കനെന്ന പുളിക്കല്‍പിതാവ് നാട്ടുകാര്‍ക്ക് അഭിമാനം തന്നെ.