06 April, 2016 01:13:15 AM
ഉത്സവത്തിനിടെ പോലീസുകാരെ അക്രമിച്ച കേസ് ; രണ്ട് പേര്‍ കൂടി പിടിയില്
ചാത്തന്നൂര്‍ : ഉത്സവത്തിനിടെ പോലീസുകാരെ അക്രമിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്‌റ്റു ചെയ്‌തു. നെടുമ്പന അംബിക വിലാസത്തില്‍ ഗിരീഷ്(24), പുലമണ്‍ മേലതില്‍ വീട്ടില്‍ മനോജ്(32) എന്നിവരാണ് അറസ്‌റ്റിലായത്. കഴിഞ്ഞ മാസം 25ന് നെടുബ മരുതുക ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്‌ക്കിടിയില്‍ ബഹളമുണ്ടാക്കിയവരെ സ്‌ഥലത്തുനിന്നും പറഞ്ഞയക്കുന്നതിനിടയില്‍ പോലീസിനു നേരെയുണ്ടായ ആക്രമണത്തില്‍ എ.എസ്.ഐ പൂക്കുഞ്ഞ്,എ.ആര്‍.ക്യാമ്പിലെ സി.പി.ഒ സിറാജ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.അടുത്ത ദിവസംതന്നെ നെടുമ്പന പുത്തന്‍ ചന്തയ്‌ക്ക് സമീപം ശ്രീഹരി ഭവനില്‍ സുരേഷ്‌ബാബു(41), നല്ലില പ്ലാവിള വീട്ടില്‍ മനോജ് എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മറ്റു രണ്ട് പ്രതികളെ കൂടി പിടികൂടിയത്.അന്വേഷണ സംഘത്തില്‍ എസ്.ഐ.രൂപേഷ്,എ.എസ്.ഐമാരായ രഘുവരന്‍,സുനില്‍ രാജു,എസ്.സി.പി.ഒ ഷാജി ജോസ്,ഷാജി എന്നിവര്‍ ഉണ്ടായിരുന്നു.