10 January, 2020 06:51:24 PM
ക്വട്ടേഷൻ: മധ്യവയസ്കനായ വ്യാപാരിയെ മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കൊട്ടാരക്കര: കടയ്ക്കോട് പലചരക്ക് സ്ഥാപനം നടത്തിവരുന്ന കടയ്ക്കോട് വടക്കേമുക്ക് ലക്ഷ്മി വീട്ടിൽ കുമാരൻ മകൻ സുരേന്ദ്രൻ (64) എന്നയാളെ മർദ്ദിക്കാൻ പണം കൊടുത്തു ക്വട്ടേഷന്‍ ടീമിനെ ഏല്പിച്ച, കേസില്‍ മുഖ്യപ്രതി പിടിയില്‍. കരീപ്ര കടയ്ക്കോട് കിണറുമുക്ക് സുദര്ശനവിലാസം വീട്ടിൽ കുട്ടപ്പൻ മകൻ അനിൽകുമാര്‍ ( 46) ആണ് എഴുകോൺ പോലീസിന്‍റെ പിടിയിലായത്.
ക്വട്ടേഷന്‍ ടീം സുരേന്ദ്രനെ കടയ്ക്കോട് ജംഗ്ഷനിൽ വച്ച് തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. കമ്പി വടികൊണ്ട് വലത് കാൽമുട്ടിനു താഴെ തല്ലിയൊടിക്കുകയും വാൾ കൊണ്ട് രണ്ട് കാലിലും വെട്ടിയും പട്ടിക കഷ്ണം കൊണ്ട് ദേഹമൊട്ടാകെ അടിച്ചും പരിക്കേല്‍പിക്കുകയായിരുന്നു. എഴുകോൺ ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശിന്‍റെ നേതൃത്വത്തിൽ എസ്. ഐ ബാബുകുറുപ്പ്, എസ്.സി.പി.ഒ മാരായ അജിത്കുമാർ, സ്റ്റാലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.