03 January, 2020 11:48:43 AM


മാന്നാനം ചാവറ തീര്‍ത്ഥാടന കേന്ദ്രത്തിന് 'പൂര്‍ണ്ണ ദണ്ഡവിമോചനം' പ്രഖ്യാപിച്ച് മാര്‍പ്പാപ്പ



മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമദൈവാലയം സന്ദര്‍ശിക്കുവര്‍ക്ക് മാര്‍പ്പാപ്പ പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു. വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150-ാം വാര്‍ഷികം ആചരിക്കുന്ന 2020 ജനുവരി 3 മുതല്‍ 2021 ജനുവരി 3 വരെയാണ് പ്രസ്തുത ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുത്.


'അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുമ്പാകെയുളള ശിക്ഷ ഇളവുചെയ്യലാണ് പൂര്‍ണ്ണദണ്ഡവിമോചനം' എന്നാണ് പരിശുദ്ധ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പൂര്‍ണ്ണദണ്ഡവിമോചനത്തെ നിര്‍വചിക്കുത്. അതായത് പാപം ക്ഷമിക്കപ്പെട്ടാലും പാപംമൂലം ഉളവായ ദോഷം അഥവാ കടം വീട്ടപ്പെടേണ്ടതുണ്ട്. എന്നുവച്ചാല്‍ ആത്മാവ് ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഈ ശുദ്ധീകരണം സാദ്ധ്യമാകുന്നത് കാലികമായ ശിക്ഷ അഥവാ സമയബന്ധിതമായ ശിക്ഷ അനുഭവിച്ചുകൊണ്ടാണ്. ഈ കാലികമായ ശിക്ഷയാണ് പൂര്‍ണ്ണമോ ഭാഗികമോ ആയ ദണ്ഡവിമോചനം വഴി ഇളവ് ചെയ്യപ്പെടുത്.


ബന്ധിക്കാനും അഴിക്കാനും ഈശോമിശിഹാ തിരുസഭയ്ക്ക് നല്‍കിയ അധികാരത്തിന്റെ ശക്തികൊണ്ട് ക്രൈസ്തവവ്യക്തികളുടെ പാപങ്ങളുടെ കാലികശിക്ഷകളുടെ ഇളവ് പിതാവില്‍ നിന്ന് അവര്‍ക്ക് ലഭിക്കാനായി ക്രിസ്തുവിന്റെയും വിശുദ്ധരുടെയും യോഗ്യതകളുടെ നിക്ഷേപം തുറന്നുകൊടുക്കുതാണ് ദണ്ഡവിമോചനം. ഈ ദണ്ഡവിമോചനം തിരുസഭ നിര്‍ദ്ദേശിച്ചിട്ടുള്ള ചില നിബന്ധനകള്‍ക്ക് വിധേയമാണ്. ഒരുക്കത്തോടെ നല്ല കുമ്പസാരം നടത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന കൈക്കൊള്ളുകയും പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് ദണ്ഡവിമോചനം പ്രാപിക്കാവുതാണ്.


സി.എം.ഐ., സി.എം.സി. സന്യാസസഭകളുടെ സ്ഥാപകപിതാവ,് വിദ്യാഭ്യാസപ്രവര്‍ത്തകന്‍, സാമൂഹ്യനവോത്ഥാന നായകന്‍, വിശ്വസ്തനായ സഭാശുശ്രൂഷകന്‍ എന്നീ നിലകളില്‍ നിസ്തുലസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ചാവറയച്ചന്‍. ആദ്ധ്യാത്മികരംഗത്തെ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാസഭയുടെ വളര്‍ച്ചയ്ക്ക് കാരണമായി. ശീശ്മകളില്‍ നിന്ന് കേരളകത്തോലിക്കാസഭയെ സംരക്ഷിക്കുകയും വിവിധങ്ങളായ ആത്മീയഭക്തകര്‍മ്മങ്ങളിലൂടെയും ഉപവിശാലാ പ്രസ്ഥാനങ്ങളിലൂടെയും വ്യക്തികളുടെ ആത്മീയരക്ഷയ്ക്കായി യത്‌നിച്ച ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ജൂബിലി വര്‍ഷത്തിലാണ് ഈ പൂര്‍ണ്ണദണ്ഡവിമോചനപ്രഖ്യാപനം. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സഭാസേവന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനും ആത്മരക്ഷായത്‌നം പിന്തുടരുതിനും വേണ്ടിയാണ് പരിശുദ്ധസിംഹാസനം ആത്മരക്ഷയ്ക്കാവശ്യമായ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുത്.


വിശുദ്ധ ചാവറ പിതാവിന്‍റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ഒരു വര്‍ഷം നീളുന്ന 150-ാം വാര്‍ഷികാചരണ പരിപാടികള്‍ ജനുവരി 3ന് പകല്‍ 1.45 ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K