25 December, 2019 04:37:09 PM
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വെച്ചൂച്ചിറ സ്വദേശി മരിച്ചു
കൊല്ലം : കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വെച്ചൂച്ചിറ സ്വദേശി മരിച്ചു.ലോറി ഡ്രൈവറും കോട്ടയം വെച്ചൂച്ചിറ സ്വദേശിയുമായ ഉറുമ്പില്‍ ബോബെ (37) റ്റാണ് മരിച്ചത്. സംസ്‌ക്കാരം 26 ന് വ്യാഴം ഉച്ചകഴിഞ്ഞ് 2 ന് വെച്ചൂച്ചിറ സെന്റ് ജോസഫ്‌സ് പളളിയില്‍.
ബുധന്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ കരുനാഗപ്പള്ളി പുതിയകാവ് ശെഖ് മസ്ജിദിന് സമീപമായിരുന്നു അപകടം. കരുനാഗപ്പള്ളി ഡിപ്പോയിലെ ഓര്‍ഡിനറി ബസും എതിര്‍ദിശയില്‍ നിന്നു വന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തില്‍ സാരമായി പരുക്കേറ്റ ബസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാത അറുപത്തിയാറില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.