16 December, 2019 04:36:58 PM
നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രമുയരും: അമിത് ഷാ
ന്യൂഡല്‍ഹി: അടുത്ത നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബി.ജെ.പി നേടിയെടുത്തു. നാലു മാസത്തിനുള്ളില്‍ അയോധ്യയില്‍ ആകാശംമുട്ടെ ഉയരത്തില്‍ ഒരു രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോഴാണ് അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന