11 December, 2019 05:14:54 PM


മാന്നാനം ആശ്രമദൈവാലയത്തില്‍ വി. ചാവറ പിതാവിന്‍റെ തിരുനാളും 150-ാം ചരമ വാര്‍ഷികാചരണവും 26 മുതല്‍



കോട്ടയം: കേരള കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ പ്രേഷിതനായ, മരപ്രസ്സിലൂടെ അക്ഷരലോകത്തിന് വെളിച്ചം പകര്‍ന്ന, അഗതികള്‍ക്ക് പ്രഥമമായി ഉപവിശാല നിര്‍മ്മിച്ച, ആഴമേറിയ ഉള്‍ക്കാഴ്ചകളാല്‍ സമ്പന്നനായ, ദിവ്യകാരുണ്യസ്‌നേഹത്താല്‍ ധന്യനായ വിശുദ്ധ ചാവറപിതാവിന്‍റെ ഈ വര്‍ഷത്തെ തിരുന്നാളാഘോഷങ്ങള്‍ ഡിസംബര്‍ 26 മുതല്‍ 2020 ജനുവരി 3 വരെ  ആഘോഷിക്കും. പിതാവിന്‍റെ സ്വര്‍ഗ്ഗപ്രവേശനത്തിന്‍റെ 150-ാം വര്‍ഷത്തിന്‍റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ തിരുനാളിനുണ്ട്.


തിരുനാള്‍ ദിനങ്ങളില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും. 26ന് രാവിലെ 10.30ന് കൈനകരിയിലെ ചാവറപിതാവിന്‍റെ ജന്മഗൃഹത്തില്‍ നിന്നും ആരംഭിക്കുന്ന ജൂബിലി വിളമ്പരപ്രയാണം 4ന് കബറിടത്തിലെത്തും. വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വിവിധ ദൈവാലയങ്ങളില്‍ നിന്നും കബറിടത്തിലേക്ക് തീര്‍ത്ഥാടനം, ജപമാല-മെഴുകുതിരി പ്രദക്ഷിണം, വിശുദ്ധ ചാവറപിതാവിന്‍റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരപ്രദക്ഷിണം തുടങ്ങിയവ തിരുനാളിന്‍റെ ഭാഗമായിരിക്കും. ജനുവരി 3-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ വിശുദ്ധ ചാവറപിതാവിന്‍റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150-ാം വാര്‍ഷികാചരണത്തിന്‍റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.


തിരുനാള്‍ പരിപാടികള്‍ ചുവടെ.


ഡിസംബര്‍ 26 വ്യാഴം (കൊടിയേറ്റ്, പ്രസുദേന്തി സംഗമം): രാവിലെ 10.30 ന് കൈനകരി ചാവറജന്മഗൃഹത്തില്‍നിന്നുള്ള  ജൂബിലി വിളമ്പരപ്രയാണം ഉദ്ഘാടനം, 2.30ന് കരിസ്മാറ്റിക് അല്‍മായ പ്രേഷിതസംഗമം, പ്രസുദേന്തി സംഗമം, വചനശുശ്രൂഷ നയിക്കുന്നത് - ഫാ. ജോസ് നവാസ് ( ചാന്‍സിലര്‍, വിജയപുരം രൂപത), 4 മണിക്ക് കൈനകരി ചാവറ ജന്മഗൃഹത്തില്‍ നിന്നുള്ള ജൂബിലി വിളമ്പര പ്രയാണത്തിന് സ്വീകരണം. 4.15 ന് കൊടി ഉയര്‍ത്തല്‍ വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന. കാര്‍മ്മികന്‍ - മാര്‍ തോമസ് തറയില്‍ (ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍) 


ഡിസംബര്‍ 27 വെള്ളി (രോഗീദിനം): രാവിലെ 6.00 ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന.  11 മണിക്ക് ആഘോഷമായ  വിശുദ്ധ കുര്‍ബാന (ലത്തീന്‍ റീത്തില്‍), പ്രസംഗം,  മദ്ധ്യസ്ഥപ്രാര്‍ത്ഥന.  തുടര്‍ന്ന് രോഗശാന്തി ശുശ്രൂഷ മോ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ (ഡയറക്ടര്‍, സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടനകേന്ദ്രം, നാഗമ്പടം) വൈകുന്നേരം 4.30 ന്  വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ (പ്രൊവിന്‍ഷ്യല്‍, സെന്‍റ് ജോസഫ്‌സ് പ്രോവിന്‍സ്, കോട്ടയം)

ഡിസംബര്‍ 28 ശനി (കുടുംബദിനം): രാവിലെ 6.00 ന്  വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന. 7.15 ന് നാല്പാത്തിമല സെന്‍റ് തോമസ് പള്ളിയില്‍ നിന്നുമുള്ള 3-ാമത് ചാവറതീര്‍ത്ഥാടനത്തിന് സ്വീകരണം. 7.30 ന് വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. ആന്‍റണി മേച്ചേരി മണ്ണില്‍. 9 മണിക്ക് വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. ആന്റണി പുത്തന്‍കളം (വികാരി, 12 ശ്ലീഹന്മാരുടെ പള്ളി, മാന്നാനം), 11 ന്  ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന. 4. 30 ന്  വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന മാര്‍ ആന്‍റണി കരിയില്‍ (ആര്‍ച്ച് ബിഷപ്പ് എറണാകുളം-അങ്കമാലി അതിരൂപത)


ഡിസംബര്‍ 29 ഞായര്‍ (യുവജനദിനം): രാവിലെ  5.15ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന. 6.30 ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന  - ഫാ. സെബാസ്റ്റ്യന്‍ ചൂണ്ടക്കാട്ടില്‍ (റെക്ടര്‍, കപ്പൂച്ചിന്‍, വിദ്യാഭവന്‍, തെളളകം). 8 മണിക്ക് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. തോമസ് പാടിയത്ത് (വികാരി ജനറാള്‍, ചങ്ങനാശ്ശേരി അതിരൂപത). 9.30 ന് ചാവറ പ്രഘോഷണറാലി കെ.സി.സി.എ.സണ്‍ഡേ സ്‌കൂള്‍,  മാന്നാനം), 11 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുടുംബവിശുദ്ധീകരണ പ്രാര്‍ത്ഥന - ഫാ. ജോസ് കുറിയേടത്ത് (പ്രൊവിന്‍ഷ്യല്‍, തിരുഹൃദയ പ്രോവിന്‍സ്, കൊച്ചി), 2.15 ന് ചാവറ കുടുംബസംഗമം. വിശുദ്ധ കുര്‍ബാന,  മദ്ധ്യസ്ഥപ്രാര്‍ത്ഥന, തിരുശേഷിപ്പ് വണക്കം, 3.30ന് ചങ്ങനാശ്ശേരി അതിരൂപത എസ്എംവൈഎം തീര്‍ത്ഥാടനത്തിന് സ്വീകരണം, 4. 30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന,  മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ (പ്രൊവിന്‍ഷ്യല്‍, സെന്‍റ് ജോസഫ്‌സ് പ്രോവിന്‍സ്, തിരുവനന്തപുരം), വചനസന്ദേശം - ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. (കോര്‍പ്പറേറ്റ് മാനേജര്‍, സെന്‍റ് ജോസഫ്‌സ് പ്രോവിന്‍സ്, തിരുവനന്തപുരം), 6 മണിക്ക് വചനശുശ്രൂഷയും ആരാധനയും. നയിക്കുന്നത് - ഫാ. ജേക്കബ് ചക്കാത്തറ ( എസ്എംവൈഎം ഡയറക്ടര്‍, ചങ്ങനാശ്ശേരി അതിരൂപത).


ഡിസംബര്‍ 30 തിങ്കള്‍: രാവിലെ 6 ന് വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന.  11 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ (പ്രൊക്കുറേറ്റര്‍ ജനറല്‍, റോം), 4.30 ന് വിശുദ്ധ കുര്‍ബാന (മലങ്കര റീത്തില്‍), പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഡോ. തോമസ് മാര്‍ കൂറിലോസ് (തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ്) 


ഡിസംബര്‍ 31 ചൊവ്വ (വിദ്യാര്‍ത്ഥിദിനം): രാവിലെ 6.00ന് വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, 11 ന്  ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന പരീക്ഷാ ഒരുക്ക ശുശ്രൂഷ - ഫാ. ബിജില്‍ ചക്കിയത്ത് (ഡയറക്ടര്‍, കാരിസ് ഭവന്‍,) 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, വര്‍ഷാവസാന പ്രാര്‍ത്ഥന - ഡോ. മാണി പുതിയിടം (വികാരി, സെന്‍റ് മേരീസ് ഫൊറോന ചര്‍ച്ച്, കുടമാളൂര്‍).

 

2019 ജനുവരി 1 ബുധന്‍: രാവിലെ 6.00 ന് വിശുദ്ധ കുര്‍ബാന,  മദ്ധ്യസ്ഥപ്രാര്‍ത്ഥന, വര്‍ഷാരംഭപ്രാര്‍ത്ഥന - ഫാ. സ്‌കറിയ എതിരേറ്റ് സി.എം.ഐ. (പ്രിയോര്‍, മാന്നാനം ആശ്രമം), 11 ന്  ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - മാര്‍ റാഫേല്‍ തട്ടില്‍ (ഷംഷാബാദ് രൂപത മെത്രാന്‍),  4.30 ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ (വികാരി ജനറല്‍, ചങ്ങനാശ്ശേരി അതിരൂപത), 6 മണിക്ക് വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം, തിരുമണിക്കൂര്‍.


ജനുവരി 2 വ്യാഴം (സന്യസ്തദിനം): രാവിലെ 6. 00 ന്  വിശുദ്ധ കുര്‍ബാന,  മദ്ധ്യസ്ഥപ്രാര്‍ത്ഥന  11 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, സന്യസ്തസംഗമം - ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് (സി.എം.ഐ. ജനറല്‍ കൗണ്‍സിലര്‍), 12.15ന് ദിവ്യകാരുണ്യ ആരാധന. നയിക്കുത് റവ. ഫാ. പോള്‍ വടക്കുംമുറി  (ഡയറക്ടര്‍ മരിയന്‍ വചനതീരം, ചീപ്പുങ്കല്‍). 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - മാര്‍  ജോസഫ് പുളിയ്ക്കല്‍ (കാഞ്ഞിരപ്പള്ളി രൂപതാസഹായ മെത്രാന്‍), 5.30 ന്  ജപമാല പ്രദക്ഷിണം (ഫാത്തിമമാതാ കപ്പേള, കെ.ഇ. സ്‌കൂള്‍ വഴി ദൈവാലയത്തിലേക്ക്).


ജനുവരി 3 വെള്ളി (തിരുനാള്‍ദിനം): രാവിലെ 6. 00 ന് വിശുദ്ധ കുര്‍ബാന,  മദ്ധ്യസ്ഥപ്രാര്‍ത്ഥന. (സി.എം.ഐ. തിരുവനന്തപുരം പ്രവിശ്യയിലെ രജത ജൂബിലി ആഘോഷിക്കുന്ന വൈദികര്‍, മുഖ്യകാര്‍മ്മികന്‍ - ഫാ. സിബിച്ചന്‍ കളരിയ്ക്കല്‍, വചനസന്ദേശം - ഫാ. നിക്കോളാസ് വഞ്ചിക്കല്‍), 10.00 ന് കൈനകരി ചാവറഭവനില്‍ നിന്നുമുള്ള തീര്‍ത്ഥാടനം കബറിടത്തില്‍ എത്തിച്ചേരുന്നു. 10.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - മുഖ്യകാര്‍മ്മികന്‍ മാര്‍ ജോര്‍ജ് കാര്‍ഡിനല്‍ ആലഞ്ചേരി ( മോജര്‍ ആര്‍ച്ച് ബിഷപ്പ്, സീറോ മലബാര്‍ ചര്‍ച്ച്), സഹകാര്‍മ്മികര്‍ സി.എം.ഐ. സഭയിലെ 150 വൈദികര്‍. വചനസന്ദേശം - ഫാ. പോള്‍ ആച്ചാണ്ടി (സി.എം.ഐ. പ്രിയോര്‍ ജനറല്‍). വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പിടിയരി ഊണ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊതുസമ്മേളനം (കെ.ഇ. സ്‌കൂള്‍ ഓഡിറ്റോറിയം) മുഖ്യാതിഥി: ആരിഫ് മുഹമ്മദ് ഖാന്‍ (കേരള ഗവര്‍ണര്‍), വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന. സി.എം.ഐ. സഭയിലെ 34 നവവൈദികര്‍,   പ്രസുദേന്തി തിരിനല്കല്‍. 6 ന് തിരുനാള്‍ പ്രദക്ഷിണം, പ്രസംഗം ഫാത്തിമമാതാ കപ്പേളയില്‍ - ഫാ. നോബിള്‍ പാറയ്ക്കല്‍, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം.


2020 ജനുവരി 4 ശനി  (ചാവറതീര്‍ത്ഥാടനം): രാവിലെ 6.00, 7.00  വിശുദ്ധ കുര്‍ബാന. 11 ന് കോട്ടയം സെന്‍റ് ജോസഫ്‌സ് പ്രോവിന്‍സിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന ചാവറ തീര്‍ത്ഥാടനം. ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. സാബു കൂടപ്പാട്ട് (കോര്‍പ്പറേറ്റ് മാനേജര്‍, സി.എം.ഐ. കോട്ടയം പ്രോവിന്‍സ്).


പത്രസമ്മേളനത്തില്‍  മാന്നാനം ആശ്രമശ്രേഷ്ഠന്‍ ഫാ. സ്‌കറിയ എതിരേറ്റ്, തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് പ്രോവിന്‍സ് കോര്‍പ്പറേറ്റ് മാനേജരും മാന്നാനം കെ.ഈ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ജെയിംസ് മുല്ലശ്ശേരി, ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കല്‍, മീഡിയാ കോ ഓര്‍ഡിനേറ്റര്‍ ജയ്സണ്‍ ഞൊങ്ങിണിയില്‍  എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K