10 December, 2019 03:31:57 PM
ഭക്തി സാന്ദ്രമായി ചക്കുളത്തുകാവ്; പതിനായിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു
നീരേറ്റുപുറം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ചക്കുളത്തുകാവില്‍ ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. പൊങ്കാല അടുപ്പുകള്‍ ഇത്തവണയും കിലോമീറ്ററോളം നീണ്ടു. കനത്ത സുരക്ഷ ക്രമീകരങ്ങളാണ് പൊങ്കാലയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. ദേവി സ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സ്ത്രീകള്‍ പൊങ്കാല അര്‍പ്പിച്ച് മടങ്ങി.
പൊങ്കാലയോടനുബന്ധിച്ച് പുലര്‍ച്ചെ 4-ന് ഗണപതിഹോമവും നിര്‍മാല്യദര്‍ശനവും വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന് ദേവിയെ എഴുന്നളളിച്ച ശേഷം പണ്ടാര അടുപ്പില്‍ തീപടര്‍ന്നു. ക്ഷേത്രകാര്യദര്‍ശിമാരായ മണിക്കുട്ടന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.