02 April, 2016 03:19:48 PM


വി.എസിനെ അധിക്ഷേപിച്ച സംഭവം : ഗണേഷിനെതിരെ നല്‍കിയ പരാതി സിപിഎം പിന്‍വലിച്ചു




പത്തനാപുരം : പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സംഭവത്തില്‍ സിപിഎം ഗണേഷ്കുമാറിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചു. 

ഡിവൈഎഫ്ഐ നേതാവ് സജീഷാണ് ഗണേഷിനെതിരെ പുനലൂര്‍ കോടതിയില്‍ പരാതി നല്‍കിയത്. 2011 നവംബര്‍ 27 നാണ് സംഭവം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യോഗത്തില്‍ വച്ചാണ് അച്യുതാനന്ദനെതിരെ ഗണേഷ്കുമാര്‍ അധിക്ഷേപ പ്രസംഗം നടത്തിയത്. പിന്നീട് സംഭവത്തില്‍ ഗണേഷ് മാപ്പ് പറഞ്ഞു.

ഗണേഷ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയപ്പോഴാണ് നേതാവിനെ അധിക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയ്യാറായിരിക്കുന്നത്. ഇതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുമായി ഒരു വിഭാഗമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K