23 November, 2019 08:46:10 PM
സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ അഞ്ച് യുവാക്കൾ പോലീസ് പിടിയിൽ

കൊല്ലം: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കേസിൽ അഞ്ച് യുവാക്കൾ പോലീസ് പിടിയിൽ. ഏരൂർ അയിലറ പന്തടിമുകൾ അമൃതാലയം വീട്ടിൽ അമൽ (21), ഏരൂർ അയിലറ എബിൻ വിലാസത്തിൽ എബി(19) , ഇടമുളക്കൽ മധുരപ്പ മാമ്പഴവിള വീട്ടിൽ അനന്തു(23), അഞ്ചൽ താഴമേൽ ചൂരക്കുളം പാലവിള വീട്ടിൽ ജിബിൻ രാജ്(23), ഇടമുളക്കൽ മധുരപ്പ രേഷ്മ ഭവൻ വീട്ടിൽ അരുൺ (23) എന്നിവരാണ് അഞ്ചൽ പോലീസിന്‍റെ പിടിയിലായത്. കഞ്ചാവ്, മദ്യം, മയക്കുമരുന്ന് മാഫിയകൾക്കെതിരെ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.





