15 October, 2019 06:47:11 AM
കൊല്ലം അഞ്ചൽ സ്വദേശിയായ ജവാന് കാശ്മീരില്‍ ബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു
കൊല്ലം: ജമ്മു കാശ്മീരിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലം അഞ്ചലിലെ ഇടയം സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടു. ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ജമ്മുവിലെ തൗഗാം സെക്ടറിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അഭിജിത് കൊല്ലപ്പെട്ടത്. മൃതദേഹം ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടി പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. പിതാവ്: പ്രഹ്‌ളാദൻ .മാതാവ്: ശ്രീകല. സഹോദരി: കസ്തൂരി.