14 September, 2019 08:51:53 PM


ഷവായ് കഴിച്ച കുട്ടിക്ക് ചർദ്ദിയും അസ്വസ്ഥതയും: അഞ്ചലിലെ ബേക്കറി ഭക്ഷ്യസുരക്ഷ അധികൃതര്‍ പൂട്ടിച്ചു



കൊല്ലം: ഷവായ് കഴിച്ച കുട്ടികള്‍ക്ക് ചർദ്ദിയും അസ്വസ്ഥതയും. പരിശോധനക്ക് എത്തിയ ഭക്ഷ്യസുരക്ഷ അധികൃതര്‍ അഞ്ചലിലെ ബേക്കറി പൂട്ടിച്ചു. ചന്തമുക്കിലെ ഭാരത് ബേക്കറിയാണ് ഫുഡ് സേഫ്റ്റി അധികൃതരുടെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി പൂട്ടിച്ചത്. വൃത്തിഹീനമായി  പ്രവർത്തിച്ചുവന്ന ബേക്കറി അടച്ചിടാൻ ഉടമയ്ക്ക് നിർദേശം നൽകുകയായിരുന്നു. വീണ്ടും പരിശോധന നടത്തി വൃത്തി ഉറപ്പാക്കിയാൽ മാത്രമേ ഇനി ബേക്കറി തുറക്കാൻ അനുവദിക്കൂ വെന്ന് അധികൃതർ പറഞ്ഞു.


ബേക്കറിയിൽ നിന്നും ഷവർമ്മ കഴിച്ച അഞ്ചൽ ഏറം ലക്ഷംവീട്ടിൽ സജിന്‍റെ മക്കൾക്ക് ചർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് സജിൻ നൽകിയ പരാതിയിലാണ് അധികൃതർ പരിശോധനയ്‌ക്ക് തയ്യാറായത്. സജിന് ബേക്കറിയില്‍ നിന്നും നൽകിയ ഭക്ഷണം  പഴകിയതും കേട് സംഭവിച്ചതും ആണെന്ന് പരിശോധന നടത്തിയ അധികൃതർ പറഞ്ഞു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ദിവസങ്ങൾ പഴക്കമുള്ള മസാല പുരട്ടിയ കോഴിയിറച്ചി, പുഴുങ്ങിയ മുട്ട, പപ്പ്സിന് വേണ്ടിയുള്ള മസാല എന്നിവയും പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K