04 September, 2019 03:55:36 PM


അഞ്ചൽ കൈപ്പിള്ളിമുക്കിലെ ആളൊഴിഞ്ഞ വീട്ടിൽ സ്ത്രീയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം



അഞ്ചൽ: കൈപ്പിള്ളിമുക്കിലെ ആളൊഴിഞ്ഞ വീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ വീടിന്‍റെ അടുക്കള ഭാഗത്തെ ചായിപ്പിലാണു മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. ഏകദേശം 45 വയസ് പ്രായം മുള്ള സ്ത്രീയുടെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ ഡി.വൈ.എസ്.പി അനിൽദാസിന്‍റെ നേതൃത്വത്തിൽ അഞ്ചൽ, ചടയമംഗലം എന്നീ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ഡോഗ് സ്ക്വാഡ്, വിരളടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ ഒരു കോൺഗ്രസ് നേതാവിന്‍റെ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K