29 August, 2019 05:35:09 PM


തെന്മല പരപ്പാർ ഡാം തുറക്കുന്നു: കല്ലട ആറ്റിൽ ജലനിരപ്പ് ഉയരും; തീരവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്




കൊല്ലം: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി  ഡാമിൽ നിന്നുള്ള വൈദ്യുതോത്പ്പാദന സമയത്തിൽ വർദ്ധനവ് വരുത്തി അധികജലം കല്ലടയാറിലേക്കൊഴുക്കി വിടും എന്ന് കെ.ഐ.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇന്ന്  വൈകിട്ട്  6 മണി മുതൽ തുടർച്ചയായി 28 മണിക്കൂർ നേരത്തേക്ക്  നദിയിലേക്ക് ജലമൊഴുക്കിവിടാനാണ് തീരുമാനം. 

ജലനിരപ്പ് 110 മീറ്ററിൽക്രമീകരിക്കേണ്ടതിനായി തുടർന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ജലമൊഴുക്കിവിടും. മഴ തുടരുന്ന  സാഹചര്യത്തിൽ  നദിയിലെ ജലനിരപ്പ്  ഉയരുവാൻ സാധ്യതയുണ്ട്. നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും നദിയിൽ ഇറങ്ങുന്നവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K