01 August, 2019 01:11:15 PM


പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മപെരുന്നാള്‍ ഇന്ന് സമാപിക്കും



കോട്ടയം: ആഗോള തീര്‍ത്ഥാടനകേന്ദ്രമായ പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ ശുദ്ധിമതിയായ മര്‍ത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴ് മക്കളുടെയും ഗുരുനാഥനായ മോര്‍ ഏലിയാസറിന്‍റെയും ഓര്‍മ്മപെരുനാളിനും ഒമ്പത് നോമ്പാചരണത്തിനും ഇന്ന് സമാപനം. രാവിലെ പ്രഭാതനമസ്കാരത്തെ തുടര്‍ന്ന് വി. ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്ക് സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു., 

ദൈവഹിതമനുസരിച്ച് തന്‍റെ മക്കളെ വളര്‍ത്തിയ മര്‍ത്തശ്മൂനി അമ്മ ഇന്നത്തെ സ്ത്രീകള്‍ക്ക് മാതൃകയാകണമെന്ന് സഖറിയാസ് മോര്‍ പോളികാര്‍പ്പസ് പറഞ്ഞു. ഗുരുവായ ഏലിയാസറിനെ അധ്യാപകരും അമ്മയുടെ സഹദേന്മാരായ മക്കളെ കുട്ടികളും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരുനാളിനോടനുബന്ധിച്ച് നടന്ന ആഘോഷപൂര്‍വ്വമായ റാസ ഭക്തിസാന്ദ്രമായി. ആശിര്‍വാദത്തെ തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും നടന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്കാരവിതരണവും നിര്‍ദ്ധനര്‍ക്കുള്ള ധനസഹായ വിതരണവും നടന്നു. 3 മണിക്ക് പ്രദക്ഷിണത്തെ തുടര്‍ന്ന് ആശിര്‍വാദവും പാച്ചോര്‍ നേര്‍ച്ചയും നടക്കും. വൈകിട്ട് 5ന് കൊടിയിറക്കോടെ പെരുനാളിന് സമാപ്തിയാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K