23 July, 2019 11:38:20 PM


ആഗോള തീര്‍ത്ഥാടനകേന്ദ്രമായ പേരൂര്‍ മര്‍ത്തശ്മൂനി പള്ളിയില്‍ ഓര്‍മ്മപെരുനാള്‍ 24ന് ആരംഭിക്കും



കോട്ടയം: ആഗോള തീര്‍ത്ഥാടനകേന്ദ്രമായ പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ ശുദ്ധിമതിയായ മര്‍ത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴ് മക്കളുടെയും ഗുരുനാഥനായ മോര്‍ ഏലിയാസിന്‍റെയും ഓര്‍മ്മപെരുനാള്‍ ജൂലൈ 24 മുതല്‍ ആഗസ്ത് 1 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇടവകയും ജാതിമതഭേദമെന്യേയുള്ള വിശ്വാസികളും വ്രതനിഷ്ഠയോടെ ആചരിക്കുന്ന ഒമ്പത് നോമ്പ് ജൂലൈ 24ന് ആരംഭിക്കും.


ഇറാക്കിലെ കരക്കോശ് ദേവാലയത്തില്‍ പരിശുദ്ധ അമ്മയും മക്കളും ഗുരുവും പ്രത്യക്ഷപ്പെട്ടതിന്‍റെ നിഴല്‍ പതിഞ്ഞ തിരുവസ്ത്രം പള്ളിയില്‍ സ്ഥാപിച്ചതിന്‍റെ 25-ാം വാര്‍ഷികവും ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചതിന്‍റെ ഏഴാം വാര്‍ഷികവും കൂടിയാണിത്. 24ന് രാവിലെ 10ന് ഇതു സംബന്ധിച്ച ചടങ്ങുകള്‍ നടക്കും.


ജൂലൈ 24ന് രാവിലെ 8.30ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് 10.15ന് പെരുനാളിന് കൊടി ഉയര്‍ത്തുകയും ചെയ്യും. 25ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോര്‍ തിമോത്തിയോസ് വി.മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ ആഗസ്ത് 1ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പസിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. 



പെരുനാള്‍ ചടങ്ങുകള്‍ ചുവടെ


ജൂലൈ 24 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - ജോസഫ് മോര്‍ ഗ്രിഗോറിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.15 - കൊടി ഉയര്‍ത്തല്‍, 10.30 - ധ്യാനയോഗം, 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 25 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - ഡോ.തോമസ് മോര്‍ തീമോത്തിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം, 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 26 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.അഞ്ചിന്മേല്‍ കുര്‍ബാന - ഐസക് മോര്‍ ഒസ്താത്തിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.ഡോ.ജോസഫ് കടുപ്പില്‍), ഏകദിനസെമിനാര്‍, 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 27 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - യുഹനോന്‍ മോര്‍ മിലിത്തിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.സജി ചാമ്പാലില്‍), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 28 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - കുര്യാക്കോസ് മോര്‍ യൌസേബിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.കുര്യന്‍ കാരിയ്ക്കല്‍), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം, 7.30 - ഗാനശുശ്രൂഷ, മാനസക്ലേശ പരിഹാര അഖണ്ഡപ്രാര്‍ത്ഥന.


ജൂലൈ 29 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - കുര്യാക്കോസ് മോര്‍ ക്ലീമിസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.എല്‍ദോസ് കുറ്റിശ്രക്കുടി), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 30 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - കുര്യാക്കോസ് മോര്‍ ഈവാനിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.എല്‍ദോ തവളപ്പാറ), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം.


ജൂലൈ 31 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.മൂന്നിന്മേല്‍ കുര്‍ബാന - മാത്യൂസ് മോര്‍ തേവോദോസിയോസ്, 10.00 - ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 10.30 - ധ്യാനയോഗം (ഫാ.എല്‍ദോ തവളപ്പാറ), 12.30 - ഉച്ചനമസ്കാരം, 6.30 - സന്ധ്യാനമസ്കാരം, 8.00 - ആഘോഷപൂര്‍വ്വമായ റാസ, 9.30 - ആശിര്‍വാദം, കരിമരുന്ന് കലാപ്രകടനം. 


ആഗസ്ത് 1 : 7.30 - പ്രഭാതനമസ്കാരം, 8.30 - വി.ഒമ്പതിന്മേല്‍ കുര്‍ബാന - സഖറിയാസ് മോര്‍ പോളികാര്‍പ്പസ്, 10.30 - എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്കാരവിതരണവും നിര്‍ദ്ധനര്‍ക്കുള്ള ധനസഹായ വിതരണവും, 11.00 ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 12.00 കുട്ടികളെ അടിമവെയ്ക്കല്‍, 3.00 - പ്രദക്ഷിണം, ആശിര്‍വാദം, 4.00 - പാച്ചോര്‍ നേര്‍ച്ച, 5.00 - കൊടിയിറക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K