13 July, 2019 08:32:59 AM
കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ തഴുത്തലയിലെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ. കുണ്ടറ സ്വദേശിനി വസന്തകുമാരി (45) ആണ് മരിച്ചത്. വീടിന് സമീപത്തെ പേരമരത്തിൽ തൂങ്ങിയ നിലയിൽ ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.
സന്തോഷ് കുമാറാണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. വനിതാ സെല്ലിൽ നിന്നും രണ്ട് ദിവസം മുൻപാണ് കൊട്ടിയം സ്റ്റേഷനിലേക്ക് ഇവർ സ്ഥലം മാറി എത്തിയത്. കുണ്ടറ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി..