27 June, 2019 12:27:48 PM


വിമത വൈദികർക്ക് തിരിച്ചടി; കർദിനാൾ ജോര്‍ജ് ആലഞ്ചേരി വീണ്ടും മെത്രാപ്പൊലീത്ത



കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ പൂർണ ഭരണചുമതല തിരികെ നൽകി. ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പദവി ഒഴിഞ്ഞു. ഭൂമി വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കർദിനാൾ ആലഞ്ചേരിയെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നത്. വിമത വൈദികർക്ക് തിരിച്ചടിയായാണ് വത്തിക്കാന്‍റെ പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K