01 May, 2019 01:17:10 PM


മീനില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയെന്ന് സംശയം: കൊല്ലം കടക്കലില്‍ 13 പേർ ആശുപത്രിയില്‍



കൊല്ലം: കടക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികള്‍ അടക്കം 13 പേർ ആശുപത്രിയിൽ. കടയ്ക്കല്‍, കുമിള്‍ പഞ്ചായത്തുകളിലെ പാങ്ങലുകാട, പുതുക്കോട് പ്രദേശങ്ങളില്‍ നിന്നുള്ള സാജിത്, നൌഫല്‍, മുഹമ്മദ് സാജിത്, മുഹമ്മദ് ആദില്‍, ഷിജിന, ആദിനാല്‍, ഷീന, ഹമീദ്, റാഷിദ്, ആമിന, മുഹമ്മദ് ഹിലാല്‍, നയന, സജിന എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.


ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് വില്‍പ്പന നടത്തിയ നെത്തോലി മീന്‍ വാങ്ങിയ വീടുകളില്‍ നിന്നുള്ളവരാണ് ഇവരെന്നതിനാല്‍ മത്സ്യത്തില്‍ നിന്നായിരിക്കാം ഭക്ഷ്യ വിഷബാധയേറ്റതെന്ന് ആശുപത്രി അധികൃതര്‍ കരുതുന്നു. ഈ പ്രദേശത്തെ വെള്ളവും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നീക്കം നടക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K