10 April, 2019 06:30:47 PM


പത്തനാപുരത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിന് അനുമതി നിഷേധിച്ചു; പിന്നീട് നല്‍കി



കൊല്ലം: പത്തനാപുരത്ത് ഈ മാസം 16ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചു. എന്നാല്‍ പിന്നീട് അനുമതി നല്‍കി. പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂൾ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടം പോളിംഗ് സ്റ്റേഷന്‍ ആണെന്നും 16ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ ആദ്യനടപടി.


റൂറല്‍ പൊലീസിന്‍റെ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് പ്രതികൂലമായിരുന്നു. പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതിനിടെയാണ് അനുമതി നല്‍കാന്‍ കളക്ടര്‍ തയ്യാറായത്. അതേസമയം പോളിംഗ് സ്റ്റേഷന് കൂടുതൽ പൊലീസ് സുരക്ഷ നൽകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K