20 March, 2019 02:07:54 PM
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; സംഘത്തിലെ ഒരാള്‍ കൂടി കസ്റ്റഡിയില്‍
കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. സംഘത്തിലുണ്ടായിരുന്ന പ്യാരി എന്നയാളാണ് പിടിയിലായത്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ പിതാവ് നവാസ് പറഞ്ഞു.