15 March, 2016 03:34:19 PM
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനക്കരയപ്പന്‍റെ തിരുവുത്സവത്തിന് കൊടിയേറി
കോട്ടയം : ഭക്തജനങ്ങളുടെ നാവില്‍നിന്നും ഉയരുന്ന പഞ്ചാക്ഷരീ മന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി പത്തു ദിവസത്തേക്ക് നീണ്ടുനില്‍ക്കുന്ന തിരുനക്കരയപ്പന്‍റെ തിരുവുത്സവത്തിന് കഴിഞ്ഞ ദിവസം കൊടിയേറി.
തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനരര് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനെ ഉദ്ഘാടനം ചെയ്തു. എ.അജിത്കുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പേഴ്സണ്‍ പി.ആര്‍.സോന മതപാഠശാല, യോഗ-ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
കൊടിയേറ്റ് ദിനമായ തിങ്കള്‍ രാവിലെ മുതല്‍ ഭാഗവത പാരായണം, നാരായണീയപരായണം, പാഠകം, ശീതങ്കന്‍ തുള്ളല്‍, മറിയപ്പള്ളി എന്‍.ഗോപകുമാറിന്‍റെ സംഗീതാരാധന, തിരുവാതിര, സംഗീതകച്ചേരി, ഭജന, അമ്പലപ്പുഴ ഗോപകുമാറിന്‍റെ സോപാന സംഗീതം, ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് എന്നിവ നടന്നു.