01 February, 2019 06:16:29 PM
ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ക്ഷേത്രത്തില്‍ മകരഭരണി ഫെബ്രുവരി 6 മുതല്‍
ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ശ്രീ ഭദ്രകാളിക്ഷേത്രത്തില്‍ മകരഭരണി ഉത്സവം ഫെബ്രുവരി 6 മുതല്‍ 12 വരെ നടക്കും. 6 ന് രാവിലെ 8 മണിക്ക് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ നടക്കുന്ന കലശം വൈകിട്ട് പിന്നല്‍ തിരുവാതിര, കലാമണ്ഡലം രാജേഷിന്‍റെ ഓട്ടം തുളളല്‍ എന്നിവ നടക്കും. 7ന് വൈകിട്ട് നൃത്തസന്ധ്യ. 8ന് വൈകിട്ട് കലാമണ്ഡലം ലക്ഷ്മി മോഹന്‍റെ സംഗീത സദസ്സ്, കലാരംഗം കഥകളിയോഗം അവതരിപ്പിക്കുന്ന ദുര്‍ഗ്ഗാമഹാത്മയം കഥകളി, 9ന് വൈകിട്ട് ഗാനമേള, 10 ന് രാവിലെ 8 മണിക്ക് പൊങ്കാല. വൈകിട്ട് കലാസന്ധ്യ. 11 ന് വൈകിട്ട് നൃത്ത സന്ധ്യ, ഭക്തിഗാനമേള. മകരഭരണി ദിവസമായ 12ന് രാവിലെ ഏറ്റുമീനൂര്‍ ക്ഷേത്രത്തില്‍ നിന്നും കുംഭകുട ഘോഷയാത്ര, 11ന് കുംഭകുടം അഭിഷേകം, വൈകിട്ട് 30 ല്‍ പരം കലാകാരന്മാരുടെ പഞ്ചാരി മേളം, ചൂരക്കുളങ്ങര ഹരിയുടെ മയൂര നൃത്തം, രാത്രി സ്പെഷ്യല്‍ പാണ്ടിമേളത്തിന്‍റെ അകമ്പടിയോടെ താലപ്പൊലി, ഭജന്‍സ്, വെടിക്കെട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.
ക്ഷേത്രം മുഖ്യ കാര്യദര്‍ശി ദാമോദരന്‍ നമ്പൂതിരി, നീലകണ്ഠന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, സെക്രട്ടറി കെ.എസ് സുകുമാരന്‍, കെ എസ് സുധീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.