08 March, 2016 11:55:09 AM
കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ ആര്‍.എസ്.എസുകാര്‍ കല്ലെറിഞ്ഞു : സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കര പോലീസ് സ്‌റ്റേഷനു നേരെ ആര്‍.എസ്.എസ് ആക്രമണം. കല്ലേറില്‍ സി.ഐ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്ക് പരുക്ക് ഏറ്റിട്ടുണ്ട്.
സി.ഐ സജിമോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക് പറ്റിയത്. റോഡില്‍ നിന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളുടെ ചില്ലുകളും ജനാല ചില്ലുകളും തകര്‍ന്നു.
തുടര്‍ന്ന് സമീപം ഉണ്ടായിരുന്ന ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ പോലീസിനെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ എത്തിയ ബൈക്കുകള്‍ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൂന്ന് വാഹനങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ത്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.