05 March, 2016 03:15:34 PM
ബിഡിജെഎസ് ഗുരുദര്‍ശനത്തെ പണയം വച്ചു : ജെഎസ്എസ്

കൊല്ലം : മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദേവ ദര്‍ശനത്തെ പണയം വച്ച പാര്‍ട്ടിയായി ബിഡിജെഎസ് മാറി എന്ന് ജെഎസ്എസ് സത്ജിത് വിഭാഗം സംസ്ഥാന കണ്‍വന്‍ അഭിപ്രായപ്പെട്ടു.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുവിന്‍റെ അനുയായികളില്‍ ചിലര്‍ അസഹിഷ്ണുത പുലര്‍ത്തുന്ന ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നത് കടുത്ത അനൗചിത്യമാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യം സ്കൂള്‍-കോളജ് തലങ്ങളില്‍ ആരംഭിക്കണമെന്നും അതിനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കണ്‍വന്‍ഷന്‍റെ ഭാഗമായി നടന്ന സെമിനാര്‍ എ.എ.അസീസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.