01 February, 2016 05:02:06 PM
ധീരന്മാരെ പ്രസവിച്ചിരുന്ന നായര്‍ അമ്മമാര്‍ ഇന്ന് പ്രസവിക്കുന്നത് അടികൊള്ളുന്ന മക്കളെ : ആര്‍.ബാലകൃഷ്ണപിള്ള
കൊല്ലം : ധീരന്മാരെ പ്രസവിച്ചിരുന്ന നായര്‍ അമ്മമാര്‍ ഇന്ന് പ്രസവിക്കുന്നത് അടികൊള്ളുന്ന മക്കളെയെന്ന് ആര്‍.ബാലകൃഷ്ണപിള്ള. ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും തോല്‍പിച്ചതും തമിഴ്നാട്ടില്‍ നിന്നും എത്തിയ പോരാളികളെ തുരത്തിയോടിച്ചതും നായര്‍ പോരാളികളാണ്. ധീരന്മാരുടെ ചരിത്രം ഇപ്പോള്‍ ഓര്‍മ മാത്രമായി.
ഇന്ന് രാജ്യത്ത് ഏറ്റവും അവഗണന നേരിടുന്നത് നായര്‍ സമുദായമാണ് എന്നും അദ്ദേഹം പറഞ്ഞു. 1157 നമ്പര്‍ അംബികവിലാസം കരയോഗം കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍ വഹിക്കുകയായിരുന്നു ആര്‍.ബാലകൃഷ്ണപിള്ള.