20 January, 2016 01:54:06 PM
കണ്ടെയ്നര്‍ ലോറിയും ടിപ്പറും കുടുങ്ങി : മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു
എടപ്പാള്‍ : കണ്ടെയ്നര്‍ ലോറിയും ടിപ്പറും നടുറോഡില്‍ കുടുങ്ങിയതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ നിന്നും എ.സിയുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി കുറ്റിപ്പുറം-പാലക്കാട് റോഡുകള്‍ക്കിടയിലുള്ള ഡിവൈഡറിലിടിക്കുകയായിരുന്നു.
പുലര്‍ച്ചെയായിരുന്നു അപകടം. തുടര്‍ന്ന് സംസ്ഥാന പാതയുടെയും പട്ടാമ്പി റോഡിന്‍റെയും ഓരോ വശത്ത് ഗതാഗത തടസമുണ്ടായി. ഒരു വിധം കണ്ടെയ്നര്‍ മാറ്റിയപ്പോഴേക്കും മണലുമായി പൊന്നാനിയിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി തൃശ്ശൂര്‍ റോഡില്‍ ബ്രേക്ക് തകരാറിലായത്. അതോടെ ആ ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. ഈ ലോറിയും മാറ്റിയ ശേഷമാണ് ഗതാഗത തടസ്സം മാറിയത്.