27 September, 2023 12:49:07 PM
തൃത്താലയിൽ രണ്ടരവയസുകാരന്‍റെ ചെവി തെരുവുനായ കടിച്ചെടുത്തു

പാലക്കാട്: പാലക്കാട് തൃത്താലയിൽ രണ്ടരവയസുകാരനു നേരെ തെരുവുനായ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. കുമ്പടി തുറക്കൽ വീട്ടിൽ സഹാബുദീനാണ് നായയുടെ കടിയേറ്റത്. ചെവിയുടെ ഭൂരിഭാഗവും നായ കടിച്ചെടുത്തു. പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.