27 September, 2023 05:41:05 PM
മലമ്പുഴ ഡാമിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: മലമ്പുഴ ഡാമിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്‍റേതാണ് മൃതദേഹം. എന്നാൽ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉദ്യാനം കാണാൻ എന്ന പേരിൽ എത്തിയ യുവാവ് രാവിലെ 11 മണിയോടെയാണ് ഡാമിൽ ചാടിയത്. ഷട്ടറിന് സമീപത്ത് നിന്ന് ഡാമിലേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ പതിനാലാം തിയ്യതിയും മലമ്പുഴ ഡാമിൽ ചാടി ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു.