06 November, 2023 12:00:26 PM


കാട്ടുപന്നി ആക്രമണം; പാലക്കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പരിക്ക്



പാലക്കാട്: വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. സംഭവത്തിൽ 3 കുട്ടികൾക്ക് പരിക്കേറ്റു. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുരളീധരന്‍റെ ചെറുമകൾ അമേയ, സമീപവാസികളായ അയാൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. 

കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിന്‍റെ എതിർവശത്ത് നിന്നും പാഞ്ഞു വന്ന പന്നി ഗേറ്റ് ഇടിച്ചു തകർത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K