19 October, 2023 02:19:51 PM
അട്ടപ്പാടി വനത്തിനുള്ളിൽ പതിനേഴുകാരന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പോലീസ് കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്‍റെ മകനാണ്.
കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാർഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ശെൽവിയാണ് മരിച്ച ജയകുമാറിന്‍റെ അമ്മ. വിനയൻ ജ്യേഷ്ഠ സഹോദരനാണ്.