02 November, 2023 12:32:13 PM


വീടിന് തീ പിടിച്ചു; കണ്ടുനിന്ന ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു



മണ്ണാർകാട്: വീടിന് തീ പിടിച്ചത് കണ്ടുനിന്ന ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. മണ്ണാർകാട് അലനല്ലൂരിൽ കൊടിയൻകുന്നിൽ വേണാട്ട് വീട്ടിൽ അമ്മു അമ്മയാണ്‌ (63) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

വീടിനോടു ചേർന്നുള്ള റബ്ബർ പുകപ്പുരയിൽ നിന്നാണ് തീ പടർന്നത്. തീപ്പിടിത്തം കണ്ട് അമ്മു അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓട്ടോറിക്ഷാഡ്രൈവറായ മകൻ ജയകൃഷ്ണൻ പുറത്തുപോയതിനാൽ അമ്മു അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഒച്ചയുണ്ടാക്കിയപ്പോൾ നാട്ടുകാർ ഓടിയെത്തി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K