25 September, 2023 06:56:20 PM
തീവണ്ടിയിൽ നിന്ന് വീണ് ആലപ്പുഴ സ്വദേശി മരിച്ചു

പാലക്കാട്: തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി അജേന്ദ്രനാണ് (30) മരിച്ചത്. പട്ടാമ്പിക്കും പള്ളിപ്പുറത്തിനുമിടയിൽ പുലർച്ചെയായിരുന്നു സംഭവം. തീവണ്ടിയുടെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.