02 October, 2023 11:14:04 AM
പാലക്കാട് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് മംഗലംഡാം പൊലീസ് പിടികൂടിയത്. കളവപ്പാടം പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരിയാണ് കഴിഞ്ഞ മാസം 19ന് വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വ്യക്തമായതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. എസ് സി എസ്ടി ആക്‌ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്പെഷ്യല്‍ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.