07 October, 2023 11:19:57 AM


ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 3 വയസ്സുകാരൻ മരിച്ചു



ഒറ്റപ്പാലം: വരോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. വരോട് നാലകത്ത് ദാവൂദിന്‍റെ മകൻ മുഹമ്മദ് സയാനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ കുട്ടിയുടെ തലക്കായിരുന്നു പരിക്കേറ്റത്. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും പരിക്ക് ഗുരുതരമായിരുന്നു.

അപകടം നടന്ന ഉടനെത്തന്നെ വാണിയംകുളത്തുള്ള പികെ ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്നും തുടർചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചായിരുന്നു മരണം സംഭവിച്ചത്. അപകടസമയത്ത് കുട്ടിയോടൊപ്പം മാതാവ് ജസീലയും, സഹോദരിമാരായ ഫാത്തിമത്ത് സഫ, ഹിബ ഫാത്തിമ, നിത ഫാത്തിമ എന്നിവരുമായിരുന്നു ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K