16 January, 2016 03:29:43 PM


പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശബരിമല തീര്‍ത്ഥാടക കേന്ദ്രത്തില്‍

കണ്ണൂര്‍:സംഘപരിവാറിന്‍റെ മുതലെടുപ്പു തടയാന്‍ സി.പി.എം. നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായ, ഐ.ആര്‍.പി.സി. ശബരിമല തീര്‍ഥാടകകേന്ദ്രം സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനും സന്ദര്‍ശിച്ചു.

കഴിഞ്ഞ നവംബര്‍ 17-നാണ്‌ സി.പി.എം. നിയന്ത്രണത്തിലുള്ള ഐ.ആര്‍.പി.സിയുടെ ശബരിമല ഹെല്‍പ്‌ ഡെസ്‌ക്‌അയ്യപ്പസേവാസംഘം നടത്തുന്ന ഇടത്താവളവുമായി സഹകരിച്ച് ബക്കളം നെല്ലിയോട്ട്‌ ഭഗവതി ക്ഷേത്രപരിസരത്താരംഭിച്ചത്‌. 

എല്ലാത്തരം തീര്‍ഥാടകര്‍ക്കും സംരക്ഷണമേകുന്നതു മതനിരപേക്ഷതയുടെ ഭാഗമായാണെന്നു നേതാക്കള്‍ പറഞ്ഞു. 

 മകരവിളക്കോടെ കേന്ദ്രം അടച്ചു. അയ്യപ്പഭക്‌തര്‍ക്കായി ഐ.ആര്‍.പി.സി. പ്രവര്‍ത്തകര്‍ ഒരുക്കുന്ന സദ്യയില്‍ സി.പി.എം. നേതാക്കള്‍ പങ്കെടുക്കാറുണ്ടായിരുന്നു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K