19 November, 2023 06:39:43 PM


പരിയാരത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



പരിയാരം: കോരൻ പീടിക ദേശീയ പാതയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് സ്വദേശി പയ്യന്നൂർ കോറോത്ത് താമസിക്കുന്ന കൃഷിഭവൻ അസിസ്റ്റന്‍റ് ഗോവിന്ദൻ നമ്പൂതിരി (51) ആണ് മരിച്ചത്.


ദേശീയ പാത നിർമ്മാണ പ്രവൃത്തിയുടെ കോറസ് ലോറി ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ ഗോവിന്ദൻ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K