23 October, 2023 09:23:11 AM


നവദമ്പതികളെ സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചു; അമ്പതിലേറെ പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു



കണ്ണൂര്‍: വിവാഹസത്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അമ്പതിലേറെ പേര്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ തയ്യില്‍ എന്‍എന്‍എം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിനിടെയാണ് അതിഥികളടക്കമുള്ളവരെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. നവദമ്പതികളെ വേദിയിലേക്ക് ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു. ഐക്കര സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. തേനീച്ചയുടെ കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K