04 October, 2023 05:13:21 PM
കണ്ണൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് കെ.കണ്ണപുരത്തിന് സമീപമാണ് രാവിലെ 9 മണിയോടെ അപകടമുണ്ടായത്.
സ്കൂട്ടർ യാത്രികയായ കെ.കണ്ണപുരത്തെ ഷഹ ഷിറാസ് ആണ് മരിച്ചത്. പാപ്പിനിശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയാണ്. മദ്രസയിൽ നിന്നും വീട്ടിലേക്ക് അമ്മയുടെ കൂടെ സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ രണ്ടു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.