04 October, 2023 04:53:28 PM


കണ്ണൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



കണ്ണൂർ:  കണ്ണൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കുറുവ കാഞ്ഞിരയിലെ ഫർഹാനെയാണ്(18) മരിച്ച നിലയിൽ കണ്ടത്. ക്രിസ്മസ് അപ്പൂപ്പന്‍റെ മുഖംമൂടി ധരിച്ച് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ലേണേഴ്സ് ടെസ്റ്റിൽ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാര്‍ഥിയെന്ന് ബന്ധുക്കൾ പറഞ്ഞു. തോട്ടട എസ് എൻ ട്രസ്റ്റിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K