14 October, 2023 08:07:56 AM
കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി. രണ്ടു പേര്‍ വെന്തുമരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ട് പേരാണ് വെന്തു മരിച്ചത്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് വെന്തുമരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ സിഎൻജി സിലിണ്ടറിന് ചോർച്ചയുണ്ടായെന്നും ഇതിൽ നിന്നാണ് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. കൂത്തുപറമ്പ് ആറാം മൈലിലാണ് രാത്രി ഒൻപത് മണിയോടെ ദാരുണമായ അപകടം നടന്നത്.
മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. വാഹനത്തിനടിയിൽ പെട്ടു പോയ ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.