16 October, 2023 11:02:41 AM


പെട്രോള്‍ പമ്പിലേക്ക് പൊലീസ് വാഹനം ഇടിച്ചുകയറി: കാര്‍ ഇടിച്ചുതെറിപ്പിച്ചു



കണ്ണൂര്‍: പെട്രോള്‍ പമ്പിലേക്ക് പൊലീസ് വാഹനം ഇടിച്ചുകയറി. കാര്‍ ഇടിച്ചുതെറിപ്പിച്ചു. പമ്പിലെ മെഷീനും തകര്‍ന്നു. കാല്‍ടെക്സിലെ പെട്രോള്‍ പമ്പിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം.

രണ്ട് പൊലീസുകാരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇരുവരും യൂണിഫോം ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടന്നതിന് പിന്നാലെ വാഹനം ഇവിടെവച്ച്‌ പൊലീസുകാര്‍ പെട്രോള്‍ പമ്പില്‍ നിന്ന് മാറുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. 

അതേസമയം, കാറിലുണ്ടായിരുന്നയാള്‍ക്ക് ചെറിയ പരിക്കുകളുണ്ടെന്നാണ് വിവരം. പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്ലാസ്റ്റിക് കയറുകൊണ്ടാണ് ബമ്പര്‍ കെട്ടിവച്ചിരിക്കുന്നത്. വണ്ടി തുരുമ്പെടുത്തിരുന്നു. ഓടിമാറിയതുകൊണ്ട് മാത്രമാണ് പമ്പിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K