27 September, 2023 03:24:36 PM


എം വി ഗോവിന്ദൻ നൽകിയ മാനനഷ്‌ടക്കേസ്: സ്വപ്ന സുരേഷിനും വിജേഷ്‌ പിള്ളയ്‌ക്കും സമൻസ്‌



തളിപ്പറമ്പ്‌: സ്വർണ്ണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്ന സുരേഷിനും കടമ്പേരി സ്വദേശി കെ വിജേഷ്‌ എന്ന വിജേഷ്‌ പിള്ളയ്‌ക്കുമെതിരെ   സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ  മാനനഷ്‌ടക്കേസിൽ  പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇരുവർക്കും സമൻസ്‌  അയച്ചു.

എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും  കുടുംബത്തിനുമെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന്‌ ക്രിമിനൽ നടപടിക്രമം 120 ബി, 500 വകുപ്പുകൾ  പ്രകാരമാണ്‌ കേസെടുത്തത്‌.

തളിപ്പറമ്പ്‌ ജുഡിഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഫയൽചെയ്‌ത  അന്യായത്തിന്‍റെ അടിസ്ഥാനത്തിൽ  എം വി ഗോവിന്ദൻ നൽകിയ മൊഴിയിൽ സ്വപ്‌ന ഒന്നാംപ്രതിയും വിജേഷ്‌ പിള്ള രണ്ടാം പ്രതിയുമാണ്‌. അടുത്തവർഷം ജനുവരി നാലിന്‌ ഇരുവരും തളിപ്പറമ്പ്‌ കോടതിൽ നേരിട്ട്‌ ഹാജരാകണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K