30 October, 2026 11:11:29 AM
കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവത്തിന് നവംബർ 16ന് കൊടിയേറും

കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനു നവംബർ 16നു കൊടിയേറും. 24ന് ആണ് പ്രസിദ്ധമായ തൃക്കാർത്തിക ദർശനവും പ്രസാദമൂട്ടും. 25ന് ആറാട്ട്. 16നു 4നു തന്ത്രി കടിയക്കോൽ ഇല്ലത്ത് കെ. എൻ.കൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. മധുര ഇല്ലം എം.എസ്. കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു .ധന്വിൻ പത്മനാഭൻ എന്നിവർ സഹകാർമികത്വം വഹിക്കും.





