07 May, 2025 07:41:28 PM
കലോത്സവ വിജയികള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കോട്ടയം: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് സംഘടിപ്പിച്ച ദേശീയ ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവങ്ങളില്‍ വിജയികളായ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 2024-25 അധ്യായന വര്‍ഷത്തെ കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരെയാണ് പരിഗണിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും കലോത്സവത്തില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് 24ന് വൈകുന്നേരം അഞ്ചു വരെ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം. രണ്ടു കലോത്സവങ്ങളിലും സമ്മാനം നേടിയവര്‍ രണ്ടിനും പ്രത്യേകം അപേക്ഷ നല്‍കണം. വിലാസം- ഡയറക്ടര്‍, ഡിപ്പാര്‍ട്മെന്‍റ് ഓഫ് സ്റ്റുഡന്‍റ് സര്‍വീസസ്, മഹാത്മാ ഗാന്ധി സര്‍വകലാശാല പി.ഡി. ഹില്‍സ് കോട്ടയം- 686560. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും സര്‍വകലാശാലാ വെബ്സൈറ്റില്‍(www.mgu.ac.in)