11 July, 2025 07:28:39 AM
എംജിയില്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം നടത്തി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്‌സ് വെല്‍ഫെയറിന്റെ(ഡി.എസ്.ഡബ്ല്യു) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഫിലിയേറ്റഡ് കോളജുകളിലെ സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.
ഡി.എസ്.ഡബ്ല്യുവിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന വെബ് സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഡി.എസ്.ഡബ്ല്യു ഡയറക്ടര്‍ ഏബ്രഹാം കെ. സാമുവല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി. ഹരികൃഷ്ണന്‍, ഡോ. എ.എസ്. സുമേഷ്, സെനറ്റ് അംഗം എം.എസ്. സുരേഷ്, ഡി.എസ്.ഡബ്ല്യു സെക്ഷന്‍ ഓഫീസര്‍ ഡോ. ആന്റണി ജോസഫ്, പി.എസ്. സുജിത്ത്, ഡോറിറ്റ് എം. ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.