05 August, 2025 06:29:13 PM


പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് വിദ്യാര്‍ഥികള്‍



കോട്ടയം :മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍യവയോണ്‍മെന്‍റല്‍ സയന്‍സസ്,  സസ്റ്ററെ സൊല്യൂഷന്‍സ്, ഇക്വാസ് എന്നി  സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണത്തോടെ പാതിരാമണല്‍ ദ്വീപില്‍ അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണം നടത്തി. അധ്യാപകരും വിദ്യാര്‍ഥികളുംചേര്‍ന്ന് ദ്വീപില്‍നിന്നും അന്‍പതു ചാക്ക്  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും നൂറോളം കണ്ടല്‍ ചെടികള്‍ നടുകയും ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റ്  സ്വപ്ന ഷാബു പരിപാടി ഉദ്ഘാടനം ചെയ്തു.  ഡോ. വി.പി. സൈലസ്, ഡോ. എച്ച്.ടി. ഹര്‍ഷ, ഡോ.ആര്‍.എസ്. പ്രശാന്ത്, ഡോ. കീര്‍ത്തി സുരേഷ്, പ്രിയ മോഹന്‍, ദേവിക പി. സാജന്‍, ഷിജോ ജോയി, അരുണ്‍ രാമചന്ദ്രന്‍, എന്‍.ജി. വിഷ്ണു, പ്രശോഭ് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937