17 July, 2025 08:06:44 PM
എംജി ബിരുദം; സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് 25 വരെ അപേക്ഷിക്കാം

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 25ന് രാവിലെ പത്തുവരെ നീട്ടി. cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നും രണ്ടും സപ്ലിമെന്‍ററി അലോട്ട്മെന്‍റുകള്‍ യഥാക്രമം ജൂലൈ 28നും ഓഗസ്റ്റ് ഒന്നിനും പ്രസിദ്ധീകരിക്കും.