05 August, 2025 06:24:12 PM
എം.ജി സര്‍വകലാശാലയില്‍ ഫ്രഞ്ച് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍(യുസിഐസി) നടത്തുന്ന ഫ്രഞ്ച് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്‍റെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കായാണ് മൂന്നു മാസത്തെ കോഴ്സ് നടത്തുന്നത്.
കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലെ യുസിഐസി ലാംഗ്വേജ് ലാബില്‍ ശനിയാഴ്ച്ചകളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചവരെയാണ് ക്ലാസുകള്‍. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, സ്പോര്‍ട്സ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ആശയവിനിമയത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് സിലബസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീസ് 2500 രൂപ.
ഓഗസ്റ്റ് എട്ടുവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് ഒന്‍പതിന് ക്ലാസ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് യുസിഐസി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9446224240, ഇമെയില്‍- ucic@mgu.ac.in
(പി.ആര്‍.ഒ/39/1914/2025)